അബുദാബി: കഴിഞ്ഞ വര്‍ഷം യുഎഇ യില്നിന്ന് ഏറ്റവും കൂടുതല്‍ പണം സ്വന്തം രാജ്യത്തേക്ക് അയച്ചത് ഇന്ത്യക്കാരാണെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട്. ആകെ 16,927 കോടി രൂപയാണ് യുഎഇയില്‍ നിന്ന് പുറത്തേക്ക് അയച്ചത്. ഇതിന്റെ 38.1 ശതമാനവും ഇന്ത്യയിലേക്കായിരുന്നു.
യുഎഇയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ കൂടുതല്‍ ഇന്ത്യക്കാരായതും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് ഇതിന്റെ പ്രധാന കാരണം.