വിദേശ തൊഴിലാളി നിയമത്തില്‍ കുവൈത്ത് സര്‍ക്കാര്‍ പുതിയ ഉപാധികള്‍ ഏര്‍പ്പെടുത്തി. നിലവില്‍ 75% ആളുകളെ ആഭ്യന്തര വിപണിയില്‍നിന്നു കണ്ടെത്തണമെന്നും 25% പേരെ വിദേശത്ത് നിന്ന് നേരിട്ടു കൊണ്ടുവരാമെന്നുമാണ് നിയമം. എന്നാല്‍ പുതിയ ഭേദഗതിയേതുടര്ന്ന് കൂടുതല്‍ വിദേശികള്‍ക്ക് കുവൈത്തില്‍ ജോലി ചെയ്യാം.
അധികംവരുന്ന ഓരോ തൊഴിലാളിക്കും 250 ദിനാര്‍ വീതം അധിക ഫീസ് നല്കിയാല് നിശ്ചിത ക്വോട്ടയിലും അധികംപേരെ ഉള്‍പ്പെടുത്താമെന്നാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്. ഇതോടെ നിശ്ചയിക്കപ്പെട്ട 25 ശതമാനത്തിന് മുകളില്‍ മൊത്തം അനുവദിക്കപ്പെട്ട തൊഴില്‍ശേഷിയുടെ 50 ശതമാനം വരെ തൊഴിലാളികളെ, വിദേശത്ത് നിന്ന് നേരിട്ട് കൊണ്ടുവരാന്‍ പുതിയ തീരുമാനം സഹായിക്കും. കുവൈത്തില്‍ ജോലിക്ക് ശ്രമിക്കുന്ന മലയാളികളടക്കമുളള ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്കുന്ന വാര്‍ത്തയാണിത്.