Home app

ഐസക്കിന്റെ ബജറ്റും പതിനാറുകാരിയുടെ കവിതയും

കണക്കിലെ കളികള്‍ക്കൊപ്പം സാഹിത്യത്തിന് ഇടമുണ്ടായിരുന്നു എല്ലായ്‌പ്പോഴും തോമസ് ഐസക്കിന്റെ ബജറ്റില്‍. ഇത്തവണയും ബാലമാണിയമ്മയും സാവിത്രി രാജീവനും കെ.ആര്‍.മീരയും ബിലു.സി നാരായണനും നിരവധി കവിതാശകലങ്ങളുമെല്ലാം കേരള ബജററില്‍ ഇടംപിടിച്ചു. സ്ത്രീ സൗഹൃദ ബജറ്റ് എന്ന പ്രഖ്യാപനത്തിന് ചേരും വിധം എഴുത്തുകാരികളുടെ വരികള്‍ക്കായിരുന്നു ബജറ്റില്‍ പ്രാമുഖ്യം.

എന്നാല്‍ ഇക്കുറി താരമായത് പാലക്കാട്ടെ ഒരു പതിനാറുകാരി പെണ്‍കുട്ടിയും അവളുടെ പന്ത്രണ്ട് വരി കവിതയുമാണ്. വിഖ്യാതരായ എഴുത്തുകാരോടൊപ്പമാണ് എന്‍.പി സ്‌നേഹ എന്ന കൊച്ചുമിടുക്കിയുടെ കവിതയും ബജറ്റില്‍ ഇടം പിടിച്ചത്. പുലാപ്പറ്റ എം.എന്‍.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സ്‌നേഹയുടെ അടുക്കള എന്ന കവിതയാണ് തോമസ് ഐസക്ക് ഉള്‍പ്പെടുത്തിയത്.

തോമസ് ഐസക്ക് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞപ്പോഴാണ് സ്‌നേഹയുടെ കവിത ശ്രദ്ധയില്‍പ്പെട്ടത്. അടുക്കള എന്ന വിഷയത്തെക്കുറിച്ചുള്ള ശക്തമായ പന്ത്രണ്ട് വരികള്‍. അടുക്കളയിലെ സ്ത്രീയുടെ കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്‌നേഹയ്ക്ക് കഴിഞ്ഞതായും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

Posted by Dr.T.M Thomas Isaac on Thursday, 1 February 2018

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top