Home app

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം തന്നെ നടക്കുമെന്ന് അഡ്വ.ജയശങ്കര്‍

കൊച്ചി ;നിലവിലെ ദേശീയ രാഷ്ടീയ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം തന്നെ നടക്കുവാനാണ് സാധ്യതയെന്ന് അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കര്‍. നിയമസഭാ കാലാവധി അവസാനിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമല്ല നിലവിലുള്ളത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കുവാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിക്കും. ഇത് പ്രതിപക്ഷ ഐക്യം വര്‍ധിപ്പിക്കാനും ഒരുപക്ഷേ കോണ്‍ഗ്രസ് സിപിഎം ബാന്ധവത്തിനും സാഹചര്യമൊരുങ്ങിയേക്കുമെന്നും ജയശങ്കര്‍ പറയുന്നു. അത് തടയുവാന്‍ ഈ നവംബറില്‍ ലോക്‌സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്നതാവും ബിജെപി നേതൃത്വം സ്വീകരിക്കുന്ന വഴി എന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ടപതിയുടെ നയപ്രഖ്യാപനവും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ഇന്നലെ അവതരിപ്പിച്ച ബജറ്റും ഇതിലേക്കുള്ള സൂചനയാണ് നല്‍കുന്നതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top