തിരുവനന്തപുരം: തലസ്ഥാനത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍. ക്രമസമാധാന ചുമതലയുള്ള തിരുവനന്തപുരം റൂറലിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കരമന മേലാറന്നൂരിലെ വീട്ടിലാണ് കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗര-ഗ്രാമ പ്രദേശങ്ങളിലെ വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ട സംഭവം ജനങ്ങളില്‍ ഭീതിയും ആശങ്കയുമുണ്ടാക്കിയിരുന്നു. തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ കൂടി സ്റ്റിക്കര്‍ കണ്ടെത്തിയത് വീണ്ടും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. കറുത്ത സ്റ്റിക്കര്‍ കാണുന്ന സംഭവത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് പോലീസും മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം വിശദീകരിച്ചത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍
By
February 2, 2018 9:41 am