Home app

സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും ; ബിയറിന്റെ നികുതി നൂറു ശതമാനമാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില നേരിയ തോതില്‍ വര്‍ധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി ബജറ്റില്‍ വര്‍ധിപ്പിച്ചു. എന്നാല്‍ സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കിയതിനാല്‍ നികുതിവര്‍ധന നാമമാത്രമായിരിക്കും. കൂടാതെ വിദേശ നിര്‍മിത മദ്യത്തിന്റെ വില്‍പന സര്‍ക്കാര്‍ ഏറ്റെടുക്കും. ബെവ്‌കോ വഴിയായിരിക്കും നിയമനം. 400 രൂപവരെയുള്ള മദ്യത്തിന് 200ശതമാനവും അതിനു മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതിയും ഏര്‍പ്പെടുത്തും. ബിയറിന്റെ നികുതി 100 ശതമാനമാക്കി വര്‍ധിപ്പിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top