Home app

സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ് ; പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം

തിരുവനന്തപുരം: സാര്‍വത്രിക ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഈ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകും കേരളം. ആര്‍.എസ്.ബി.ഐ പദ്ധതിയുള്ളവരുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പ്രീമിയം അവശ്യ സാഹചര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് സ്വന്തം നിലയ്ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. പദ്ധതി നടപ്പാക്കുന്നതിനുള്ള വിഭവസമാഹരണം ലോട്ടറി വഴിയായിരിക്കും കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വിഭാഗം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ച് സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതി നടപ്പാക്കും. പൊതുആരോഗ്യ സംരക്ഷണത്തിന് 1685 കോടിയും ബഡ്ജറ്റില്‍ വകയിരുത്തി. മെഡിക്കല്‍ കോളേജുകളില്‍ 550 ഡോക്ടര്‍മാരെയും, 1750 നഴ്‌സുമാരെയും നിയമിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top