Home app

അച്ഛാദിന്‍ പ്രതീക്ഷകളുമായി കേന്ദ്ര ബജറ്റ്

അച്ഛാദിന്‍ പ്രതീക്ഷകള്‍ അവസാനിപ്പിക്കാതെ മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ അവസാന പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ജനപ്രിയ ബജറ്റായിരിക്കും അവതരിപ്പിക്കുക എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിക്കുമെന്നതാണ് നികുതിദായകരെ സന്തോഷിപ്പിക്കുന്നത്. നികുതി സ്ലാബിലെ മാറ്റങ്ങള്‍, പുതിയ പ്രത്യക്ഷ നികുതി നിയമം നടപ്പിലാക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ക്കും സാധ്യത കൂടുതലാണ്.

ജിഎസ്ടി വന്നതിന് ശേഷമുള്ള ആദ്യബജറ്റാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ജി.എസ്.ടി. കൗണ്‍സിലായതിനാല്‍ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടാവില്ല. എന്നാല്‍, ജി.എസ്.ടി. നിരക്കുകളില്‍ മാറ്റംവേണമെന്ന് വ്യാപാര മേഖലയില്‍നിന്നു ആവശ്യപ്പെടുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എന്നിവ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും സജീവമാണ്. ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ സമീപനത്തെക്കുറിച്ച് ബജറ്റില്‍ സൂചനയുണ്ടാവും. കാര്‍ഷിക വ്യാവസായിക മേഖലയില്‍ വളര്‍ച്ച കുറവാണെന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണമേഖലയ്ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റാണ് വരാനിരിക്കുന്നത്. മോഡി സര്‍ക്കാര്‍ മുന്‍നിര്‍ത്തുന്ന നിലപാടുകളാണോ അതോ വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണോ ബജറ്റിനെ നിര്‍ണയിക്കുന്നതെന്ന് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ നമുക്കറിയാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top