Home app

എകെ ശശീന്ദ്രന്‍ തിരികെ മന്ത്രി സഭയിലേക്ക്

തിരുവനന്തപുരം : ഫോണ്‍കെണി വിവാദത്തില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച എന്‍സിപി എംഎല്‍എ എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സഭയിലേക്ക്. എന്‍സിപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗം ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് നേതൃത്വത്തിനും കത്ത് നല്‍കിയിരുന്നു.

നിയമസഭയുടെ നടപ്പു സമ്മേളനം തീരുംമുന്‍പുതന്നെ ശശീന്ദ്രന്‍ മന്ത്രിസഭയില്‍ മടങ്ങിയെത്തുമെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം വന്നത്. ശശീന്ദ്രനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് നേരത്തെ തന്നെ സിപിഎമ്മും സിപിഐയും അറിയിക്കുകയും ചെയ്തിരുന്നു. നിലവില്‍ എന്‍സിപിക്ക് നിലവില്‍ രാജ്യത്തെ ഒരു സംസ്ഥാനത്തിലും മന്ത്രിപദവിയില്ല. അടുത്ത ദിവസം തന്നെ ശശീന്ദ്രന്റെ സത്യ പ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top