ബി.എസ്.എഫ്. കമാന്‍ഡന്റിനെ അരക്കോടി രൂപയുമായി സി.ബി.ഐ പിടികൂടി. പശ്ചിമബംഗാള്‍ അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി ജിബു മാത്യുവിനെയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍വച്ച് സി.ബി.ഐ.സംഘം പിടികൂടിയത്.
വൈകീട്ട് അഞ്ചോടെ ഷാലിമാര്‍ എക്സപ്രസില്‍ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ജിബു മാത്യുവിനെ കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ.സംഘം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കൈയില്‍ ഉണ്ടായിരുന്ന ബാഗിലെ ചെറിയ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം.