Home app

ബിനോയിയുടെ പ്രശ്‌നങ്ങളൊന്നും തനിക്ക് മുന്നിലില്ലെന്ന് കോടിയേരി

തൃശ്ശൂര്‍: മകന്‍ ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ച പ്രശ്‌നങ്ങളൊന്നും തനിക്ക് മുന്നിലില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയ് ദുബായില്‍ ഉളളപ്പോള്‍ യുഎഇ പൗരന്‍ എന്തിന് കേരളത്തില്‍ എത്തി ബുദ്ധിമുട്ടുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. അപ്പോള്‍ പിന്നെ യുഎഇ പൗരന്‍ ഇവിടെ കറങ്ങി നടക്കേണ്ട കാര്യമില്ലല്ലോ?. പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഗള്‍ഫിലെ നിയമം അനുസരിച്ച് തീര്‍ക്കണമെന്നും കോടിയേരി പറഞ്ഞു. മകന്റെ പണമിടപാട് സംബന്ധിച്ച് ഒരു യുഎഇ പൗരനും തന്നെ വന്നു കണ്ടിട്ടില്ല. ബിനോയ് തന്നെ കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിക്കട്ടെ. ഏതെങ്കിലും മാധ്യമവാര്‍ത്തയില്‍ തകരുന്നതല്ല പാര്‍ട്ടിയെന്നും കോടിയേരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top