Ernakulam

ശുചിത്വപരിപാലനത്തിന്റെ തിരുവൈരാണിക്കുളം മാതൃക

കൊച്ചി ; ശുചിത്വപരിപാലനത്തിന്റെ തിരുവൈരാണിക്കുളം മാതൃക സംസ്ഥാനത്തെ മറ്റ് ആഘോഷപരിപാടികളിലും മാതൃകയാക്കണമെന്ന് ഹരിത കേരളം സംസ്ഥാന വൈസ് ചെയര്‍പേഴ്സന്‍ ടി.എന്‍.സീമ. ക്ഷേത്ര ട്രസ്റ്റും ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തും ചേര്‍ന്നു നടപ്പാക്കിയ ‘നാടിനൊപ്പം നന്മയ്ക്കൊപ്പം’ ശുചിത്വപരിപാലന യജ്ഞത്തിന്റെ അലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സീമ. ഉത്സവാഘോഷങ്ങളും മറ്റു പൊതുപരിപാടികളും പരിസ്ഥിതി സൗഹൃദമായിരിക്കണം. തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ വിജയകരമായി നടപ്പിലാക്കിക്കൊണ്ട് ഇതു തെളിയിച്ചിരിക്കുകയാണ്്. ക്ഷേത്ര ട്രസ്റ്റിന്റെയും ശ്രീമൂലനഗരം പഞ്ചായത്തിന്റെയും എസ്.സി.എം.എസ്. കോളജ് വിദ്യാര്‍ഥികളുടെയും കൂട്ടായ പരിശ്രമമാണ് പദ്ധതി പ്രവര്‍ത്തികമാക്കിയത്. ഇക്കാര്യത്തില്‍ ക്ഷേത്ര ട്രസ്റ്റ് കാണിച്ച ഇച്ഛാശക്തി അഭിനന്ദനാര്‍ഹമാണെന്നും പദ്ധതി ഏറ്റെടുക്കുന്നതിലൂടെ ശ്രീമൂലനഗരം പഞ്ചായത്താകെ മാലിന്യ മുക്തമാക്കാനാവുമെന്നും ടി.എന്‍. സീമ പറഞ്ഞു. നിയോജക മണ്ഡലത്തിലെ എല്ലാ പ്രധാന ആഘോഷങ്ങളും തിരുവൈരാണിക്കുളം മാതൃകയില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ ബാധമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്ത് പറഞ്ഞു. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയില്‍ സഹകരിച്ച ഹരിത സന്നദ്ധസേനാംഗങ്ങളെ അനുമോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top