Ernakulam

ഭക്തസാന്ദ്രമായി തിരുവൈരാണിക്കുളം

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവത്തില്‍ ശ്രീപാര്‍വ്വതീദേവിയുടെ ദര്‍ശന പുണ്യം തേടി തിരുവൈരാണിക്കുളത്ത് എത്തിക്കൊണ്ടിരിക്കുന്നത് ലക്ഷങ്ങളാണ്. ദര്‍ശനം പോലെതന്നെ ശ്രീപാര്‍വ്വതിദേവിക്കു വേണ്ടി വര്‍ഷം മുഴുവന്‍ നേര്‍ന്നുവച്ച വഴിപാടുകളും അര്‍ച്ചനകളും പൂര്‍ത്തിയാക്കാനുള്ള അവസരം കൂടിയാണ് ഭക്തര്‍ക്ക് നടതുറപ്പുത്സവകാലം. മംഗല്യസൗഭാഗ്യത്തിനും കുടുംബ ഐശ്വര്യത്തിനുമായി നടത്തുന്ന മഞ്ഞള്‍പറ കഴിക്കാത്ത ഭക്തര്‍ നന്നേ കുറവാണ്. നടതുറന്ന് അഞ്ചു ദിവസം പിന്നിടുമ്പോഴേക്കും മഞ്ഞള്‍പറ വഴിപാട് നടത്തിയത് ദശലക്ഷങ്ങളായി.

കൂടാതെ ആയുരാരോഗ്യത്തിനു മഹാദേവന് എള്ളുപറ, കുടുംബ ഐശ്വര്യത്തിനായി നെല്ലുപറ, മലര്‍ പറ തുടങ്ങിയവയുള്‍പ്പെടെ അരക്കോടിയോളം രൂപയുടെ പറ വഴിപാട് നടത്തിയിട്ടുണ്ട്. മംഗല്യസൗഭാഗ്യത്തിനു പട്ട്, താലി, പുടവ സമര്‍പ്പണം നടത്തുന്നവരും വിവാഹശേഷം നെടുമംഗല്യത്തിന് കുടുംബവുമായി എത്തി ഇടണപ്പുടവ സമര്‍പ്പിക്കുന്നവരും ഏറെയാണ്. ഇഷ്ട സന്താനലബ്ധിക്കു തൊട്ടില്‍ കെട്ടുന്നവരുമുണ്ട്. ഇവയെല്ലാം ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പുത്സവ നാളുകളില്‍ മാത്രം നടക്കുന്ന പ്രത്യേക വഴിപാടുകളായതിനാല്‍ കൗണ്ടറുകളില്‍ ഭക്തരുടെ തിരക്കും വര്‍ധിക്കുകയാണ്. സാധാരണ ദിനങ്ങളില്‍ നടക്കുന്ന പ്രത്യേക പൂജകളായ ഉമാമഹേശ്വര പൂജ, വേളിയോത്ത് എന്നിവയ്ക്കും വന്‍തോതില്‍ ബുക്കിങ് നടക്കുന്നുണ്ട്. വെല്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗപ്പെടുത്തി ദര്‍ശനം നടത്തിയവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയാണ്. ബുക്കിങ് നടത്തിയവരുടെ എണ്ണം മൂന്നര ലക്ഷത്തോളമായി.

സൗജന്യ കുടിവെള്ള വിതരണവും അന്നദാനവും ഭക്തരുടെ പ്രയാസങ്ങളകറ്റുന്നുണ്ട്. സ്വകാര്യ ഭക്ഷണ ശാലകളുടെ ചൂഷണത്തില്‍ നിന്നു രക്ഷനേടാന്‍ ഭക്തര്‍ അന്നദാനം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. വരുംദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര പരിപരത്തെ താല്‍ക്കാലിക ഭക്ഷണ ശാലകളിലും പാനീയശാലകളിലും കച്ചവട സ്ഥാപനങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഭക്ഷണത്തിന്റെ ശുണനിലരവാരവും ശുചിത്വവും ഉറപ്പാക്കാനാണ് ആരോഗ്യ വകുപ്പ് സ്പെഷല്‍ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന. ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ശിവന്‍, പി.കെ. രാജു, ഷിജോ, ഉമാമഹേശ്വരി, സതി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്തണപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്ത ചില കച്ചവടക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top