Home app

ജെഡിയു എല്‍ഡിഎഫിലേക്ക്

തിരുവനന്തപുരം: ജെഡിയു എല്‍ഡിഎഫിലേക്ക്. ഇടത് മുന്നണിയിലേക്ക് ചേരാന്‍ ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഐക കണ്ഠേനയാണ് തീരുമാനം കൈകൊണ്ടത്. മുന്നണി മാറ്റത്തില്‍ എതിരഭിപ്രായമുണ്ടായിരുന്ന കെ പി മോഹനനും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായി. തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

എല്‍ഡിഎഫിലേക്ക് ചേക്കേറാന്‍ ഇതാണ് യഥാര്‍ഥ സമയമെന്ന് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. നേരത്തെ ജെഡിയു യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജെ ഡി യു വിന്റെ ഇടതുമുന്നണി പ്രവേശനം സുഗമമാകുമെന്നാണ് വിലയിരുത്തലുകള്‍. സിപിഐ അടക്കമുള്ള ഘടക കക്ഷികളും ജെഡിയുവിന്റെ മുന്നണി പ്രവേശനത്തിന് അനുകൂല നിലപാടിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top