Home app

ജെഡിയു സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇടതു മുന്നണി തീരുമാനം വന്നതോടെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമാകും. രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്. 13ന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്.

രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാനും വീരേന്ദ്രകുമാറുമായി സഹകരണം മാത്രം തുടരാനും ആണ് ഇടതുമുന്നണി തീരുമാനിച്ചത്. രാജ്യസഭാ സീറ്റിനായി പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. മുന്നണി പ്രവേശനമാണ് അഭ്യര്‍ത്ഥിച്ചിരുന്നത്. ബാക്കി കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രായാധിക്യം മൂലം വീണ്ടുമൊരിക്കല്‍ കൂടി രാജ്യസംഭാ എംപിയാകാന്‍ വീരേന്ദ്രകുമാര്‍ തയ്യാറായേക്കില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എംഎല്‍എ സ്ഥാനം കൂടി നഷ്ടപ്പെട്ട മകന്‍ എംവി ശ്രേയാംസ്‌കുമാര്‍ എംപിയായേക്കുമെന്നാണ് സൂചനകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top