തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്ടര്‍ യാത്രാ വിവാദത്തിനിടയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കേന്ദ്ര സംഘത്തെ കാണാന്‍ ഹെലികോപ്ടറില്‍ യാത്ര ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളുടെ അവലോകനമാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രധാനമായി നടക്കുക. യാത്രയ്ക്കായി ചെലവായ എട്ട് ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കുമെന്നാണ് സൂചനകള്‍. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തീരുമാനം വ്യക്തമാക്കും.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ; മുഖ്യന്റെ ആകാശയാത്ര ചര്‍ച്ചയാകും
By
January 11, 2018 4:47 am