Home app

കൗമാരോത്സവത്തിന് ബുധനാഴ്ച തിരശ്ശീല വീഴും

തൃശൂര്‍: സംസ്‌കാരിക നഗരിയിലെ കൗമാര കലാ മാമാങ്കത്തിന് ബുധനാഴ്ച അരങ്ങൊഴിയും. പ്രധാന മത്സരങ്ങളെല്ലാം ഇന്നത്തോടെ പൂര്‍ത്തിയാവും.അവസാന ദിനത്തില്‍ നാലിനങ്ങളില്‍ മാത്രമാണ് മത്സരങ്ങള്‍ നടക്കുക. ബുധനാഴ്ച വൈകീട്ട് നാലിന് തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയിലാണ് സമാപനചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകന്‍. മന്ത്രി വി.എസ്.സുനില്‍കുമാറാണ് അധ്യക്ഷന്‍. മന്ത്രിമാരായ എ.കെ.ബാലന്‍, എ.സി.മൊയ്തീന്‍, പ്രഫ.സി.രവീന്ദ്രനാഥ്, ഇന്നസെന്റ് എംപി, കെ. രാജന്‍ എംഎല്‍എ തുടങ്ങിയവര്‍ സമാപനചടങ്ങില്‍ പങ്കെടുക്കും. സ്റ്റീഫന്‍ ദേവസിയുടെ സംഗീത സന്ധ്യയാണ് സമാന സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലോത്സവ സമാപനം പ്രമാണിച്ച് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top