Home app

തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി: തീയേറ്ററുകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി. ദേശീയ ഗാനം കേള്‍പ്പിക്കേണമോ വേണ്ടയോ എന്ന് തീയേറ്റര്‍ ഉടമയ്ക്ക് തീരുമാനിക്കാം. 2016 നവംബറിലെ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. ദേശീയ ഗാനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും തീര്‍പ്പാക്കിയെന്നും കോടതി അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് പുതിയ ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ മന്ത്രിതല സമിതിയെ നിയമിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 2016 നവംബര്‍ 30-നാണ് രാജ്യത്തെ എല്ലാ സിനിമാ ഹാളുകളിലും സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

ദേശീയ ഗാനത്തോടൊപ്പം ദേശീയ പതാക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും സിനിമ കാണാന്‍ എത്തുന്നവര്‍ എഴുന്നേറ്റ് നിന്ന് ദേശീയഗാനത്തോട് ആദരവ് പ്രകടിപ്പിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പൊതു ഇടങ്ങളില്‍ ഇത്തരത്തില്‍ ദേശ സ്‌നേഹം പ്രകടിപ്പിക്കുന്നതിനോട് വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top