കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലോട്ട് കടക്കുമ്പോൾ പ്രയാസമേറിയ ഇനങ്ങളായ ചവിട്ട്നാടകം ,തുള്ളൽ,മാർഗംകളി എന്നിവക്ക് പുറമെ മാപ്പിളപ്പാട്ട്,നാടകം,പ്രസംഗം എന്നീ കലാരൂപങ്ങളും അരങ്ങിലെത്തും.കലോത്സവത്തിന് വൻ ജനപിന്തുണ തന്നെയാണ് കാണുവാൻ സാധിക്കുന്നത്. ഇന്നലെ വേദിയിൽ അരങ്ങേറിയ ഒപ്പനക്ക് വളരെയധികം ആസ്വാദകരാണ് ഉണ്ടായിരുന്നത്. കോഴിക്കോട് ജില്ലാ 720 പോയിന്റോടെ മുന്നേറ്റം തുടരുകയാണ് .720 പോയിന്റോടെ കണ്ണൂർ രണ്ടാംസ്ഥാനത്തും .713 പോയിന്റോടെ പാലക്കാട് മൂന്നാംസ്ഥാനത്തും, 705 പോയിന്റോടെ തൃശൂർ നാലാംസ്ഥാനത്തും തൊട്ടുപിന്നാലെയുണ്ട് .