തൃശ്ശൂര്‍: 58ാമത് സംസ്ഥാന സ്ക്കൂള് കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. നാലിനങ്ങളില്‍ മാത്രമാണ് ഇന്ന് മത്സരങ്ങള്‍ ഉള്ളത്. ഹൈസ്ക്കൂള് ഹയര്‍സെക്കണ്ടറി വിഭാഗം നാടോടി നൃത്തം, മിമിക്രി, മോണോ ആക്ട് തുടങ്ങിയവയാണ് ഇന്ന് അരങ്ങിലെത്തുന്ന മത്സരങ്ങള്‍. 874 പോയിന്റോടെ കോഴിക്കോട് ജില്ല തന്നെയാണ് ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്നത്. 868 പോയിന്റുള്ള പാലക്കാട് രണ്ടാമതും 855 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ 846 പോയിന്റ് വീതം നേടി തൊട്ടുപിന്നിലുണ്ട്.
കലാമാമാങ്കത്തിന് ഇന്ന് കൊട്ടിക്കലാശം
By
January 10, 2018 4:32 am