Home app

ബെംഗളൂരുവില്‍ മലയാളികളുടെ കള്ളനോട്ട് നിര്‍മാണ കേന്ദ്രം, മൂന്നു പേര്‍ പിടിയില്‍

ബെംഗളൂരുവിലെ ഹൊസൂരില്‍ കള്ളനോട്ടു നിര്‍മാണകേന്ദ്രം നടത്തിയ മൂന്നു മലയാളികള്‍ അറസ്റ്റില്‍. 31.40 ലക്ഷം രൂപയുടെ കള്ളനോട്ടും ഇതുണ്ടാക്കാനുപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ ഗോള്‍ഡ് ജോസഫ് (46), കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറ സ്വദേശി മുക്കൂട്ടില്‍ ഷിഹാബ് (34), പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ വിപിന്‍ (22) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തത്.

ഇവര്‍ നിര്‍മിച്ച ഒരു കോടിയിലധികം രൂപയുടെ കള്ളനോട്ട് കേരളത്തിലും ബെംഗളൂരുവിലുമായി വിതരണം ചെയ്തതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ റൂറല്‍ എസ്.പി. എം.കെ. പുഷ്‌കരന്‍ പറഞ്ഞു.

19.40 ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകളും 12 ലക്ഷം രൂപയ്ക്കുള്ള അഞ്ഞൂറിന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്. കൂടാതെ 500 രൂപയുടെ നാലുവീതം നോട്ടുകള്‍ അച്ചടിച്ച 700 പേപ്പറുകളും പിടികൂടി. ഇതിന്റെ ഒരുപുറം മാത്രമേ അച്ചടിച്ചിട്ടുള്ളൂ.നാല് പ്രിന്ററുകള്‍, രണ്ട് ലാപ്‌ടോപ്പ്, ഒരു സ്‌കാനര്‍, സ്‌ക്രീന്‍ പ്രിന്റിനുള്ള ഉപകരണം, നോട്ട് അച്ചടിക്കാനുള്ള 14 കിലോ കടലാസ് എന്നിവ പിടിച്ചെടുത്തവയില്‍ പെടുന്നു. ഹൊസൂരിനു സമീപം രാംസാഗരയില്‍ വീട് വാടകയ്ക്കെടുത്താണ് കള്ളനോട്ട് നിര്‍മാണം നടത്തിയിരുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top