Kerala

ശബരിമല കാണിക്കവഞ്ചി നിറയെ പ്രതിഷേധ നോട്ടുകള്‍, വലഞ്ഞ് ദേവസ്വം ബോര്‍ഡ്

പമ്പ: ശബരിമല യുവതീപ്രവേശത്തിലെ എതിര്‍പ്പ് ശക്തമാക്കി, വ്യത്യസ്ത പ്രതിഷേധ രീതികള്‍ ഏറ്റെടുത്ത് അയ്യപ്പഭക്തര്‍. ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കി കാണിക്കയിടരുത് എന്ന തരത്തിലുള്ള ക്യാമ്പയിനുകള്‍ പുരോഗമിക്കുമ്പോള്‍ കാണിക്ക വഞ്ചിയില്‍ വീഴുന്ന പ്രതിഷേധ നോട്ടുകളും ബോര്‍ഡിനെ വലയ്ക്കുന്നു.

നീലനിറത്തിലുള്ള 50 രൂപയുടെ പ്ലാസ്റ്റിക് രൂപത്തില്‍ അയ്യപ്പന്റെ ചിത്രം ചേര്‍ത്തു സ്വാമിയേ ശരണം അയ്യപ്പ എന്നെഴുതിയ നോട്ടുകളാണ് പ്രതിഷേധക്കാര്‍ കാണിക്കവഞ്ചിയില്‍ ഇടുന്നത്. ശബരിമലയിലെ യുവതീപ്രവേശത്തില്‍ എതിര്‍പ്പുള്ള സംഘമാണ് ഇത്തരം നോട്ടുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കു വിതരണം ചെയ്യുന്നതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം.

യുവതീ പ്രവേശന വിഷയങ്ങള്‍ ശബരിമലയിലെ നടവരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ ഇത്തരം പ്രതിഷേധ നോട്ടുകളും ദേവസ്വം ബോര്‍ഡിന്റെ ഉറക്കം കെടുത്തുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top