Home app

ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ 10മുതല്‍

ഡിസംബര്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും.650 രൂപയാണ് ഡെലിഗേറ്റ് ഫീസ് വിദ്യാര്‍ത്ഥികള്‍ 350 രൂപ നല്‍കണം. തിയേറ്ററുകളില്‍ സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അക്കാഡമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

14 തിയേറ്ററുകളിലായി 8,048 സീറ്റുകളാണ് ഉള്ളത്. പരമാവധി പതിനായിരം പാസുകള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ത്ഥികള്‍ക്കും സിനിമ ടി.വി പ്രൊഫഷണലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റികള്‍ക്കും 500 വീതം. പൊതുവിഭാഗത്തില്‍ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.അക്കാഡമിയുടെ www.iffk.inഎന്ന വെബ്‌സൈറ്റില്‍ apply for the Event എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണമടച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുകയുള്ളൂ. നേരത്തെ പ്രതിനിധികളായിരുന്നവര്‍ക്ക് പഴയ പാസ്വേഡും യൂസര്‍നൈയിമും ഉപയോഗിക്കാം. അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം. ട്രാന്‍സ്‌ജെന്റേഴ്‌സിന് ജെന്‍ഡര്‍ രേഖപ്പെടുത്താന്‍ പ്രത്യേക കോളം ഉണ്ടായിരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top