ഇരുപതാമത് സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഒന്‍പത് മുതല്‍ 11 വരെ മണക്കാട് ഗവ. ഗേള്‍സ് വി ആന്‍ഡ് എച്ച്.എസ്.എസില്‍ നടക്കും. 90 മത്സര ഇനങ്ങളില്‍ 1500 കുട്ടികള്‍ പങ്കെടുക്കും. 44 സ്കൂളുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാഴ്ച, ശ്രവണ, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്.ആറ് വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കുട്ടികള്‍ക്ക് റാംപ് സൗകര്യവും സന്നദ്ധ സേവകരുടെ സേവനവും ഉറപ്പാക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. 11ന് വൈകിട്ട് നാലിന് സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ എ.ഡി.പി.ഐ ജിമ്മി കെ. ജോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഒന്‍പത് മുതല്‍ തിരുവനന്തപുരത്ത്
By
November 7, 2017 11:36 am