കഞ്ചാവും ചരസുമായി 12 സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ അറസ്റ്റിലായി. ഇടച്ചിറയിലെ അപ്പാര്‍ട്ട്മെന്റിലെ രണ്ടു ഫ്ളാറ്റുകളിലായി താമസിച്ചിരുന്നവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്.
ഇവരില്‍ കഞ്ചാവും ചരസും കൈവശം വച്ചതിന് കൊട്ടാരക്കര പനവേലി കല്ലുപുരത്തു എബി ബേബി(26), പുളിയിനം മങ്ങാട്ടുകര മുത്തേടത്ത് അരുണ്‍(28) എന്നിവരെയും കഞ്ചാവ് ഉപയോഗിച്ചതിന് കൂടെയുണ്ടായിരുന്ന 10 പേരെയുമാണ് അറസ്റ്റു ചെയ്തത്. ഇവര്‍ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്.