തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട. 600 കിലോ കഞ്ചാവ് പിടികൂടി. യു.പി, ആന്ധ്ര സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മൈസൂരുവില്‍നിന്ന് കണ്ടെയ്നര്‍ ലോറിയില്‍ കടത്താന്‍ ശ്രമിക്കവെ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടുകയായിരുന്നു.
സംസ്ഥാനത്ത് നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണ് ഇതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.