Ernakulam

സിനിമാ താരങ്ങള്‍ക്ക് കഞ്ചാവ് വിതരണം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍

സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കഞ്ചാവ് വിതരണം ചെയ്ത യുവാക്കളെ പോലീസ് പിടികൂടി. ലൊക്കേഷനുകളില്‍ വിതരണത്തിനായി എത്തിച്ച ഏഴു കിലോ കഞ്ചാവുമായാണ് മൂന്നു യുവാക്കളെ ഷാഡോ പോലീസ് പിടികൂടിയത്. കല്‍പറ്റ സ്വദേശികളായ ഇജാസ് (29), നൗഷീര്‍ (26), ചേര്‍ത്തല അരീപ്പറന്പ് സ്വദേശി അനസ് (25) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരിസാധനങ്ങളുടെ വില്പന.

കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന സിനിമ-സീരിയല്‍ ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നു ഷാഡോ പോലീസ് രണ്ടാഴ്ചയായി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മൂന്നു മാസത്തിനിടെ ഏഴു തവണ കഞ്ചാവും ഹാഷിഷും സിനിമാ സെറ്റുകളില്‍ നല്‍കിയതായി പ്രതികള്‍ പോലീസിനോടു വെളിപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top