ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം ‘വിമാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന് പ്രദീപ് നായരോടൊപ്പം പൃഥ്വിരാജ് പുതിയ ചിത്രവും പ്രഖ്യാപിച്ചു. ‘1904 മീറ്റര്‍ ഗേജ്’ എന്നാണ് പുതിയ സിനിമയുടെ പേര്. വിമാനത്തിന്റെ വളര്ച്ചാവഴിയെക്കുറിച്ച് വൈകാരികമായാണ് പൃഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജില്‍ എഴുതിയിരിക്കുന്നത്.