വിദ്യാ ബാലന് കേന്ദ്ര കഥാപത്രമാകുന്ന ചിത്രം തുമാരി സുലുവിലെ പുതിയ ഗാനം പുറത്തെത്തി. റേഡിയോ ജോക്കിയായി മാറുന്ന വീട്ടമ്മയുടെ വേഷത്തിലാണ് തുമാരി സുലുവില്‍ വിദ്യാ ബാലന്.
നേഹ ധുഫിയ, മാനവ് കൗല്, വിജയ് മൗര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്, സീമ തനേജ, തൃപ്തി ഖംകര്‍, ശാന്തനു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടി സീരീസിന്റെ ബാനറില്‍ ഭൂഷന് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.