Film News

കോയിക്കോടന്‍ പാട്ട് തരംഗമാകുന്നു

ഗോപീ സുന്ദറിന്റെ കോയിക്കോടന്‍ പാട്ട് തരംഗമാകുന്നു. നവംബര്‍ 3ന് തിയേറ്ററുകളിലെത്തിയ ഗൂഡാലോചന എന്ന ചിത്രത്തിലെ ഖല്‍ബില് തേനൊയ്കണ കോയ്‌ക്കോട് എന്നു തുടങ്ങുന്ന പാട്ടാണ് നവമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മായങ്ങളില്ലാതെ കോഴിക്കോടിനെ അപ്പാടെ പകര്‍ത്തിവച്ചിരിക്കുന്ന വരികളും ദൃശ്യങ്ങളും യുവാക്കള്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ഗോപീ സുന്ദറിന്റെ ഈണത്തില്‍ അഭയ ഹിര്‍ണ്‍മയിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കോഴിക്കോടിന്റെ രുചിയും മണവും നിറവും ഒപ്പിയെടുത്ത പാട്ടിലെ വരികള്‍ ബികെ ഹരിനാരായണന്റേതാണ്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥാകൃത്താകുന്ന ഗൂഡാലോചന സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തോമസ് കെ സെബാസ്റ്റിയനാണ്. ധ്യാന്‍ ശ്രീനിവാസന്‍, നിരഞ്ജന അനൂപ്, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top