Home app

നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് എ.കെ.ആന്റണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. നോട്ട് നിരോധനം എന്തിനായിരുന്നെന്ന് നരേന്ദ്ര മോദിക്ക് അറിയില്ലെന്നും അതേക്കുറിച്ച് മോദിയ്ക്ക് ജനകീയ കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കെ.പി.സി.സി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിന്റെ ആവശ്യം എന്തായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന് അറിയില്ല. മോദി ഇതേക്കുറിച്ച് വിശദീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ കൊണ്ട് മറുപടി പറയിക്കും.

കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് നോട്ട് നിരോധനം കൊണ്ടുവന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നരേന്ദ്ര മോദിയുടെ നയം അപ്പാടെ മാറ്റിയെഴുതും. നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തുവെന്നും ആന്റണി പറഞ്ഞു. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാഠപുസ്തകളില്‍ ചരിത്രം മാറ്റിയെഴുതുകയാണ്. ആര്‍.എസ്.എസുകാരെ സ്വാതന്ത്ര്യ സമര സേനാനികളാക്കാന്‍ ശ്രമിക്കുകയാണെന്നും ആന്റണി ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top