പൊതുവേദിയില്‍ പൊലീസിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കായല്‍ കൈയേറ്റ ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വെല്ലുവിളി. തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുകയാണെന്ന് തോമസ് ചാണ്ടി പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നയിക്കുന്ന ജനജാഗ്രതാ യാത്രയുടെ ആലപ്പുഴയിലെ സ്വീകരണ യോഗത്തില്‍ വച്ചായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി. കൈയേറ്റം തെളിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കളെ ഞാന്‍ വെല്ലുവിളിച്ചതാണ്. എന്നാല്‍, ആ വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. കൈയേറ്റം തെളിയിക്കാന്‍ ഇപ്പോഴും വെല്ലുവിളിക്കുകയാണ്. ആര്‍ക്ക് വേണമെങ്കിലും വന്ന് പരിശോധിക്കാവുന്നതേയുള്ളൂവെന്നും തോമസ് ചാണ്ടി പറഞ്ഞു.
തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുകയാണെന്ന് തോമസ് ചാണ്ടി
By
October 31, 2017 6:36 am