ചാലക്കുടി രാജീവ് വധക്കേസില്‍ കുറ്റാരോപിതനായ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകന് അഡ്വ. സി.പി.ഉദയഭാനുവിന് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. കേരള ഹൈക്കോടതിയാണ് പ്രൊസിക്യൂഷന് വാദം പരിഗണനയിലെടുത്ത് ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. എത്ര ഉന്നതനായാലും നിയമത്തിന് മുന്നില്‍ എല്ലാവരും ഒരേ പോലെയാണെന്ന് കോടതി വിലയിരുത്തി. കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന ഉയഭാനുവിന്റെ അപേക്ഷയും തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചതിരിഞ്ഞ് ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന്‍ കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 12 പേജ് ഉള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേസമയം, താന്‍ അഭിഭാഷകന് എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്ന വാദമാണ് ഉദയഭാനുവിന്റെ അഭിഭാഷകന് വാദിച്ചത്. ഈ വാദം തള്ളിയാണ് കോടതി ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ചത്.