Kerala

ജഡ്ജിമാര്‍ തമ്മിലടി തുടരുന്നു; കമാല്‍പാഷയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചുട്ടമറുപടി

മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിമാര്‍ തമ്മില്‍ പൊതുവേദിയില്‍ വച്ചുളള തമ്മിലടി തുടരുന്നു. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസിനെതിര ആരോപണമുന്നയിച്ച ജസ്റ്റീസ് ബി.കെമാല്‍പാഷയ്‌ക്കെതിരേ ചീഫ് ജസ്റ്റീസ് ആന്റണി ഡോമിനിക്കും ജസ്റ്റീസ് പി.എന്‍.രവീന്ദ്രനും രംഗത്തെത്തി. ഇരുവര്‍ക്കും ഹൈക്കോടതിയിലെ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിലാണ് ജസ്റ്റീസ് കെമാല്‍പാഷയുടെ പേര് പരാമര്‍ശിക്കാതെ ജസ്റ്റീസ് ആന്റണി ഡോമിനിക്ക് വിമര്‍ശിച്ചത്.

എന്നാല്‍ ജസ്റ്റീസ് പി.എന്‍.രവീന്ദ്രന്‍ രൂക്ഷമായ വിമര്‍ശനമാണ് കെമാല്‍പാഷയ്‌ക്കെതിരേ നടത്തിയത്. വിരമിച്ച ശേഷം ചില ജഡ്ജിമാര്‍ കേരള ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കളയുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരം അല്പന്മാരായ ജഡ്ജിമാര്‍ക്കെതിരേ ഏവരും ഒത്തൊരുമയോടെ നില്‍ക്കണം. തന്നെ താനാക്കിയ കോടതിയെ അവഹേളിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. താന്‍ വിരമിക്കുന്ന തിങ്കളാഴ്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ചീഫ് ജസ്റ്റീസിന്റെ സാന്നിധ്യത്തില്‍ ജസ്റ്റീസ് രവീന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിരമിച്ച ശേഷം നടത്തിയ മാധ്യമ അഭിമുഖങ്ങളില്‍ ചീഫ് ജസ്റ്റീസിന്റെ പേരെടുത്ത് ജസ്റ്റീസ് കെമാല്‍പാഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ചീഫ് ജസ്റ്റീസും ജസ്റ്റീസ് രവീന്ദ്രനും ഇന്ന് രംഗത്തുവന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top