Kerala

ശബരിമലയില്‍ പൊലീസിന്റെ എല്ലാ വിലക്കുകളും ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമലയിലെ ഏകപക്ഷീയമായ പൊലീസിന്റെ എല്ലാ വിലക്കുകളും ഹൈക്കോടതി റദ്ദാക്കി. അതേസമയം സ്ഥലത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയേയും കോടതി ചുമതലപ്പെടുത്തി.

ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സ്ഥിതിഗതികള്‍ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്.

തിരുവിതാംകൂര്‍ , കൊച്ചി ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാനായ ജസ്റ്റീസ് പി.ആര്‍ രാമന്‍, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ഈ മണ്ഡലകാലം മുഴുവന്‍ ഇവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ ശുപാര്‍ശകള്‍ നിര്‍ദേശിക്കും.

സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുമെന്നും ഇവിടെ പ്രതിഷേധങ്ങള്‍ പാടില്ലെന്നും വ്യക്തമാക്കിയ കോടതി യുവതികള്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ അറിയിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സന്നിധാനത്തും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് ദേവസ്വം ബെഞ്ച് അറിയിച്ചു. ഏകപക്ഷീയമായ പൊലീസിന്റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സന്നിധാനത്ത് നാമജപം പാടില്ലെന്ന ഉത്തരവും തടഞ്ഞു.

ഹൈക്കോടതി ജഡ്ജിയെപ്പോലും പൊലീസ് തടയുന്ന അവസ്ഥയുണ്ടായി. അപമാനിക്കപ്പെട്ട ജഡ്ജിയുടെ മഹാമനസ്‌കത കൊണ്ടാണ് ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതിരുന്നത്. ശബരിമലയില്‍ ഭക്തര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും വെളളവും ടോയ്‌ലറ്റ് സംവിധാനങ്ങളും ഉറപ്പുവരുത്തണം. പമ്പയിലേക്ക് കെഎസ് ആര്‍ടിസി തുടര്‍ച്ചയായി സര്‍വീസ് നടത്തണം.

ശബരിമലയിലെ താമസസൗകര്യങ്ങള്‍ അടപ്പിച്ചത് ശരിയായില്ല. പൊലീസില്‍ കോടതിക്ക് ഇപ്പോഴും വിശ്യാസമാണെന്നും എന്നാല്‍ ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത് നടപടികളെന്നും ഡിവിഷന്‍ ബെഞ്ച് ഓര്‍മിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top