വിവാഹത്തിന് ശേഷം വെള്ളി വെളിച്ചത്തില്‍ നിന്നും മാറി നിന്ന മലയാളികളുടെ പ്രിയ നായിക നസ്രിയ തിരിച്ചുവരുന്നു. നടന് ഹഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന ആദ്യ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് നസ്രിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും നസ്രിയയുടെ തിരിച്ചുവരവ്. പൃഥ്വിരാജ്, പാര്‍വ്വതി എന്നിവര്‍ക്കൊപ്പമാണ് അഞ്ജലി മേനോന് ചിത്രത്തില്‍ നസ്രിയ എത്തുന്നത്. ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, ഫഹദ്, പാര്‍വതി, ഇഷ തല്‍വാര്‍ എന്നിവര്‍ ഒന്നിച്ച ബാംഗ്ലൂര്‍ ഡെയിസിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. ചിത്രം വലിയ വിജയമായിരുന്നു. അഞ്ജലി മേനോന് തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്തതും.