പ്രശസ്ത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി. ആധുനിക രചനാശൈലിയിലൂടെ അനുവാചകരുടെ പ്രിയ കഥാകാരനായി മാറാന്‍ കുഞ്ഞബ്ദുള്ളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് വി എസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ, കലാ സാഹിത്യ മേഖലയില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന ആ പ്രിയ സാഹിത്യകാരന്റെ വിയോഗം സൃഷ്ടിച്ച വിടവ് വലുതാണെന്ന് വിഎസ് പറഞ്ഞു.
പുനത്തിലിന്റെ വിയോഗം സൃഷ്ടിച്ച വിടവ് വലുതാണെന്ന് വിഎസ്
By
October 27, 2017 5:44 am