Home app

കെ.പി.സി.സി ഭാരവാഹി ലിസ്റ്റിനെതിരെ കെ.മുരളീധരന്‍ രംഗത്ത്‌

കെ.പി.സി.സി ഭാരവാഹി ലിസ്റ്റിനെതിരെ മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എ രംഗത്തെത്തി. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് തയ്യാറാക്കിയ നിലവിലെ പട്ടിക അംഗീകരിക്കരുതെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ വേണം. നിലവിലെ പട്ടിക പാര്‍ട്ടിക്ക് ദോഷം ചെയ്യും. അതുവരെ തുടര്‍നടപടികള്‍ നിറുത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പട്ടിക വിഭാഗ, വനിതാ സംവരണവും യുവജന പ്രാതിനിദ്ധ്യവും ഉറപ്പാക്കണമെന്ന ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശം പാലിച്ച് ഭേദഗതികള്‍ വരുത്തിയ അന്തിമ കെ.പി.സി.സി ലിസ്റ്റ് കഴിഞ്ഞ ദിവസം എം.എം.ഹസന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വനിതകളുടെ എണ്ണം കൂടുമ്പോഴും ഗ്രൂപ്പ് മേല്‍ക്കോയ്മ നിലനിറുത്താന്‍ രണ്ടു വിഭാഗങ്ങളും ശ്രമിച്ചിരുന്നു. ഇത് പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.കേരളത്തിലെ ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത് ആശയപരമായല്ലെന്നും തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നുമാണ് രാഹുലിന്റെ നിലപാട്. ഭാരവാഹി ചര്‍ച്ചകളുമായി ബന്ധപ്പെട്ട് തന്നെ സന്ദര്‍ശിച്ച നേതാക്കളോട് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്നും മൂന്നാം തവണ പുതുക്കി നല്‍കിയ പട്ടികയിലും ഗ്രൂപ്പുകളുടെ അതിപ്രസരമുണ്ടെന്നുമാണ് രാഹുലിന്റെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top