Home app

പുനത്തിലിന്റെ വിയോഗം;പ്രമുഖര്‍ അനുശോചിച്ചു

മലയാളികളുടെ പ്രിയ സാഹിത്യക്കാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനവുമായെത്തി. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി എന്നിവര്‍ അനുശോചിച്ചു.വളരെ അടുത്ത ജ്യേഷ്ഠ സുഹൃത്തിനെ കൂടിയാണ് കുഞ്ഞിക്കയെ പോലെയൊരു സാഹിത്യകാരന്റെ വിയോഗം ബാക്കി വയ്ക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ എഴുതി ഫലിപ്പിക്കാന്‍ കുഞ്ഞിക്കയ്ക്ക് എന്നും കഴിഞ്ഞിരുന്നുവെന്നും ഓജസ്സുള്ള ഭാഷയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും പ്രമുഖര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top