Home app

ഐ. എസ് ബന്ധമുള്ള 5 പേര്‍ കണ്ണൂരില്‍ പിടിയില്‍

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് പിടികൂടി. ഇവരുടെ രണ്ട് സുഹൃത്തുക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്നും തിരിച്ചയച്ചവരാണ് പിടിയിലായ മൂന്നു പേര്‍. വളപട്ടണം പോലീസാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരുന്നു.

കണ്ണൂര്‍ ചക്കരക്കല്‍ മിതലജ്, റാഷിദ്, റസാഖ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പലതവണയായി തുര്‍ക്കിയിലേക്ക് പോയവരാണ് ഇവര്‍. തുര്‍ക്കിയില്‍ നിന്നും തിരിച്ചയച്ച ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പിടിയിലായ കണ്ണൂര്‍ സ്വദേശി ഷാജഹാന്റെ സുഹൃത്തുക്കളാണ് മൂന്നു പേരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top