Home app

ഇടതുമുന്നണിക്ക് കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് ജാഗ്രതയെന്ന് കുമ്മനം

ജനജാഗ്രതാ യാത്ര നടത്തുന്ന ഇടതുമുന്നണിക്ക് കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതില്‍ മാത്രമാണ് ജാഗ്രതയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ളയെയും കയ്യേറ്റക്കാരന്‍ തോമസ് ചാണ്ടിയേയും കൂട്ടുപിടിച്ചാണ് ഇടത് മുന്നണി മുന്നോട്ട് പോകുന്നതെന്നും, കളക്ടര്‍ നല്‍കിയ വസ്തുതാ റിപ്പോര്‍ട്ടിനേക്കാള്‍ മുഖ്യമന്ത്രിക്ക് വിശ്വാസം തോമസ് ചാണ്ടിയുടെ അനധികൃത സ്വത്തിലാണെന്നും കുമ്മനം കുറ്റപ്പെടുത്തി. അതിനാലാണ് തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മടി കാണിക്കുന്നത്.

ഇടതു മുന്നണിയുടെ പ്രകടന പത്രികയ്ക്ക് കടക വിരുദ്ധമായി പ്രവര്‍ത്തിച്ച തോമസ് ചാണ്ടിയെ തള്ളിപ്പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്കോ ഇടതു മുന്നണിയിലെ മറ്റ് കക്ഷികള്‍ക്കോ ഇല്ലാത്തത് ഖേദകരമാണ്. കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക ഒന്ന് മറിച്ചു നോക്കാനെങ്കിലും നേതാക്കള്‍ തയ്യാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top