സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി. ജസ്റ്റീസ് അരിജിത്ത് പസായത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രത്യേക നിയമസഭ സമ്മേളനത്തിന് മുന്നോടിയായി നിയമോപദേശം ലഭിക്കണമെന്നാണ് നിര്‍ദേശം. സഭയില്‍ വയ്ക്കുന്നതിന് മുന്നോടിയായി റിപ്പോര്‍ട്ട് മലയാളത്തിലേയ്ക്ക് തര്‍ജമ ചെയ്തു തുടങ്ങി. അടുത്ത മാസം ഒന്പതിനു നടക്കുന്ന നിയമസഭ സമ്മേളനത്തില്‍ മുഴുവന്‍ അംഗങ്ങള്‍ക്കും നല്കത്തക്ക വിധത്തില്‍ റിപ്പോര്‍ട്ടിന്റെ തര്‍ജമ പൂര്‍ത്തിയാക്കും.
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് നിയമോപദേശത്തിനായി കൈമാറി
By
October 25, 2017 5:25 am