Film News

“ജാതിയും മതവുമില്ലാതെയാണ് ഞാന്‍ അവനെ വളര്‍ത്തിയത്” : എസ്.എ ചന്ദ്രശേഖര്‍

വിജയുടെ മെര്‍സല്‍ എന്ന സിനിമ വന്‍ ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇതുവരെ വിജയ് ഇതിനൊന്നും മറുപടി പറഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ ചില പ്രസ്താവനയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നു. ജാതിയും മതവും ഇല്ലാതെയാണ് താന്‍ മകനെ വളര്‍ത്തിയത് എന്ന് അദ്ദേഹം പ്രതികരിക്കുന്നു.

‘രാഷ്ട്രീയക്കാരുടെ ഉദാരമായ ചിന്താഗതി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അടിസ്ഥാന ബുദ്ധിപോലുമില്ല. അതെ, സ്‌കൂള്‍ രേഖകള്‍ പ്രകാരം എന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണ്. പക്ഷേ ജാതിയും മതവുമില്ലാതെയാണ് ഞാന്‍ അവനെ വളര്‍ത്തിയത്. ഇനി ക്രിസ്ത്യാനിയാണെങ്കില്‍ കൂടി അതിന് ദേശിയ നേതാക്കള്‍ക്ക് എന്താണ് പ്രശ്നം?വിജയ് നടനാണ്. അവന്റെ ഭാഷ സിനിമയാണ്. അവന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകനല്ല. അഴിമതി, ബലാത്സംഗ കേസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ അതൊക്കെ സിനിമയിലൂടെയും തുറന്ന് കാണിക്കും. അതിന് ഭീഷണിപ്പെടുത്താമോ? 1952 ല്‍ ഇറങ്ങിയ പരാശക്തി എന്ന സിനിമയുടെ പ്രസക്തി ഇന്നാണ്. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ആ ചിത്രം ഈ കാലഘട്ടത്തിലാണ് പുറത്തിറങ്ങേണ്ടിയിരുന്നത്’- ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് ഒരു പാര്‍ട്ടിയുമായി ഉടമ്പടിയുമില്ലെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top