Film News

മഹേഷിന്റെ ക്യാമറയുമായി നിമിറിന്റെ മൂന്നാം പോസ്റ്റര്‍

മലയാളത്തില്‍ വേറിട്ടൊരു തരംഗം സൃഷ്ടിച്ച ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കാണ് നിമിര്‍. ഉദയനിധി സ്റ്റാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നിമിറിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയതാണ് ചിത്രത്തിന്റെ പുതിയ വിശേഷം.
അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും മലയാളത്തില്‍ അനുശ്രീ അവതരിപ്പിച്ച റോളില്‍ പാര്‍വതി നായരുമാണ് എത്തുന്നത്.

നിമിര്‍ പോസ്റ്റര്‍

മലയാളത്തില്‍ അലന്‍സിയര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് എം എസ് ഭാസ്‌കര്‍ ആണ്. സുജിത് ശങ്കറിന്റെ വേഷത്തില്‍ സമുദ്രക്കനിയാണ് തമിഴിലെത്തുന്നത്. പ്രിയദര്‍ശന്റെ ‘ഒപ്പം’ ക്യാമറയിലാക്കിയ ഏകാംബരം തന്നെയാണ് മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിന്റെയും ഛായാഗ്രാഹകന്‍. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2018 ആദ്യം തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. മലയാളത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ശ്യാം പുഷ്‌കരന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top