Home app

ഐഎസിലേക്ക് ഇന്ത്യന്‍ യുവാക്കളെ റിക്രൂട്ട്‌മെന്റ് ചെയ്ത ഫിലിപ്പീന്‍ വനിത അറസ്റ്റില്‍

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീന്‍ വനിത അറസ്റ്റില്‍. കാരന്‍ അയിഷ ഹാമിദോണിനെയാണ് ഫിലിപ്പീന്‍സ് നാഷണല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്.മനിലയില്‍വെച്ച് രണ്ടു ദിവസം മുമ്പാണ് കരീന്‍ അറസ്റ്റിലായത്.ഫിലിപ്പൈന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന നേതാവായിരുന്ന മുഹമ്മദ് ജാഫര്‍ മഹൂദിന്റെ വിധവയാണ് കാരന്‍.

ഫെയ്സ്ബുക്ക്, ടെലിഗ്രാം, വാട്‌സ്അപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴി ഇവര്‍ ഇന്ത്യ അടക്കമുള്ള രജ്യങ്ങളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തതായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതോടെയാണ് കാരന്‍ അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധയായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top