കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച വിഷയത്തില്‍ കേരളത്തിലെ നേതൃത്വം ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയാണെന്ന പ്രചരണം തെറ്റാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. ഭാരവാഹി പട്ടികയില്‍ മാറ്റം വരുത്താന്‍ ഹൈക്കമാന്‍ഡിന് പൂര്‍ണമായും അധികാരമുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോട്ടിന്മേല് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയതോടെ മുഖ്യമന്ത്രിക്ക് ഇനി തലയില്‍ മുണ്ടിട്ട് മാത്രമേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ കഴിയൂ എന്നും എം.എം.ഹസന് പരിഹസിച്ചു.
ഭാരവാഹി പട്ടിക വിഷയത്തില്‍ ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയാണെന്ന പ്രചാരണം തെറ്റ് ; എം.എം.ഹസന്
By
October 20, 2017 10:08 am