Latest News

ആദര്‍ശം മാത്രം പോരാ, അച്ചടക്കവും വേണം ; യുവനേതാക്കളെ വിമര്‍ശിച്ച് എംഎം ഹസ്സന്‍

രാജ്യസഭാ സീറ്റ് വിവാദം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ തുടരവെ യുവനേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. മുതിര്‍ന്ന നേതാക്കളെ ശരിയായി വിലയിരുത്താതെയാണ് യുവനേതാക്കള്‍ ഫേസ്ബുക്കിലൂടെ വിമര്‍ശനം നടത്തുന്നതെന്ന് ഹസന്‍ കുറ്റപ്പെടുത്തി.

ആദര്‍ശം മാത്രം പോര അച്ചടക്കവും വേണമെന്നും അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ട് യുവനേതാക്കാളായ വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ തുടങ്ങിയവരും സുധീരനും അടക്കമുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top