നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ്.അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. എന്നാല്‍ കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.
കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമാണ് ഗൂഢാലോചന.ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത്. കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളായിരിക്കും ദിലീപിനെതിരെ ചുമത്തുക. നിലവില്‍ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാറിനെ രണ്ടാം പ്രതിയാക്കും.