Home app

വേതനവര്‍ധനവില്‍ തീരുമാനമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് യുഎന്‍എ

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വര്‍ധനവ് വിഷയത്തില്‍ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎന്‍എ (യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) പ്രസിഡന്റ് ജാസ്മിന്‍ ഷാ. ഫേസ്ബുക്കിലാണ് യുഎന്‍എ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നവംബര്‍ ഇരുപതിനകം ശന്പള വര്‍ധനവ് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയില്ലെങ്കില്‍ പിന്നീട് ഒരു മുന്നറിയിപ്പ് ഉണ്ടാകില്ല. കേരളത്തിലെ ആരോഗ്യ മേഖലയില്‍ പിന്നീട് ബന്ദായിരിക്കും നടക്കുക. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ധിക്കാരം ഇനി അനുവദിക്കാന്‍ കഴിയില്ല. അന്തിമ സമരത്തിന് നഴ്‌സിംഗ് സമൂഹവും യുഎന്‍എയും തയാറായിക്കഴിഞ്ഞുവെന്നും ജാസ്മിന്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top