Home app

സിപിഎം പ്രവര്‍ത്തകരുടെ കണ്ണൂ ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ അലന്‍സിയര്‍ പോലീസില്‍ പരാതി നല്‍കി

സി.പി.എം. പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബിജെപി നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനക്കെതിരെ നടന്‍ അലന്‍സിയര്‍ പരാതി നല്കി. കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്കിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം കണ്ണുരുട്ടിയാല്‍ അവരുടെ കണ്ണുകള്‍ വീട്ടില്‍ കയറി ചൂഴ്ന്ന് എടുക്കുമെന്നായിരുന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേയുടെ പ്രസ്താവന. തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണം, ഇത് ഒരു ജനരക്ഷായാത്രയല്ലെന്നും നേത്രസംരക്ഷണ യാത്രയാണെന്നും അദ്ദേഹം പറഞ്ഞു.
കറുത്ത തുണി കൊണ്ട് കണ്ണുകള്‍ മറച്ചാണ് അലന്‍സിയര്‍ എത്തിയത്.

ഭാരതം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിമയല്ല.പശുവിനെ സംരക്ഷിക്കുന്നതിന് പകരം മനുഷ്യന് ശ്വാസം കൊടുക്കുവാനും പാര്‍പ്പിടം കൊടുക്കുവാനുമാണ് ഭരണത്തിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്. ജീവശ്വാസം കൊടുക്കാതെ കുട്ടികളെ കൊല്ലുന്നവരാണ് കേരളത്തില്‍ വന്ന് കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പറയുന്നത്. കേരളം ഉത്തര്‍പ്രദേശോ ഗുജറാത്തോ അല്ല. ഇന്നത്തെ കാലത്ത് നിശബ്ദനായിരിക്കുന്നതാണ് ഏറ്റവും വലിയ അപകടം.വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പാണ് ഇതെല്ലാം. ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ചരിത്രത്തെ മാറ്റി മറിക്കുകയാണ് ഭരണാധികാരികള്‍. ഇതിനെതിരെയുള്ള തന്റെ ഒറ്റയാള്‍പ്പോരാട്ടമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top